ന്യൂഡല്‍ഹി: ആറു വര്‍ഷം മുമ്ബ്​ സ​ഹോദരിയെ ബലാത്സംഗം ചെയ്​ത കേസിലെ പ്രതിയെ തിഹാര്‍ ജയിലില്‍ സഹോദരന്‍ കുത്തിക്കൊന്ന സംഭവം സിനിമ​​​യെ വെല്ലുന്ന ആസൂത്രണത്തിനൊടുവില്‍. ഇന്ത്യയിലെ ഏറ്റവും സുരക്ഷയുള്ള തിഹാര്‍ ജയിലിലെ അധികൃതരുടെ കണ്ണുവെട്ടിച്ച്‌​ വൈരാഗ്യം തീര്‍ത്ത പ്രതി കൃത്യം നിര്‍വഹിച്ചതെ​ങ്ങനെയെന്നാണ്​ ജയില്‍ വകുപ്പിലെ ഉന്നത തലത്തിലുള്ളവര്‍ തലപുകഞ്ഞ്​ ആലോചിക്കുന്നത്​. സംഭവത്തില്‍ ജയില്‍ സുരക്ഷ ജീവനക്കാര്‍ക്ക്​ വീഴ്​ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്​. പ്രതികളെ വിവിധ സെല്ലുകളിലേക്ക്​ മാറ്റു​േമ്ബാഴുള്ള മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാനും  ഒരുങ്ങുകയാണ്​ പൊലീസും ജയിൽ അധികൃതരും​.  ചുരുളഴിച്ചത്​ ചോദ്യംചെയ്യലിൽ ബുധനാഴ്​ചയാണ്​ 21 കാരനായ സാക്കിർ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്​ത കുറ്റത്തിന്​​ ശിക്ഷ അനുവഭവിച്ചു വന്ന​ മുഹമ്മദ്​ മെഹ്​താബിനെ(27) തിഹാർ ജയിലിൽ കുത്തിക്കൊന്നത്​.  സാധാരണ സംഭവിക്കുന്നപോലെ സംഭവിക്കുന്നപോലെ പ്രതികളുടെ തമ്മിലടിയിൽ നടന്ന മരണമെന്ന്​ അധികൃതർ ആദ്യം കരുതിയെങ്കിലും പിന്നീടാണ്​ സംഭവത്തിനു പിന്നിലെ ചുരുളഴിയുന്നത്​.  ജയിൽ വാർഡന്മാരുടെ കണ്ണിൽ പെടാതെ സൂക്ഷിച്ച ഇരുമ്പ്​ ദണ്ഡുകൊണ്ട്​ മെഹ്​താബി​​െൻറ വയറിനും കഴുത്തിനും കുത്തിയാണ്​ സാക്കിർ കൃത്യം നിർവഹിക്കുന്നത്.