തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ച​​​വ​​​റ, കു​​​ട്ട​​​നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ടി​​​ക്കാ​​​റാം മീ​​​ണ , കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​നു റി​​​പ്പോ​​​ര്‍​​​ട്ട് സമര്‍പ്പിച്ചു . ഈ​​​ മാ​​​സം അ​​​ഞ്ചി​​​നു ചേ​​​രു​​​ന്ന കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ യോ​​​ഗ​​​ത്തി​​​ല്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും . കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തു പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലാ​​​ത്ത​​​തി​​​നു മൂ​​​ന്നു കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​റു​​​ടെ റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ച്ച്‌ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത് ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ് . ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തെ ഇതു ബാ​​​ധി​​​ച്ചേ​​​ക്കാം . തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം വ​​​ന്നാ​​​ല്‍ അ​​​ത് ഓ​​​ഗ​​​സ്റ്റി​​​ന് ശേ​​​ഷം മാ​​​ത്ര​​​മേ ന​​​ട​​​ത്താ​​​നാ​​​കൂ​​​വെ​​​ന്നും റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പറയുന്നു .