റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണികൂറിനുള്ളില്‍ നാലുപേര്‍ കോവിഡ് ബാധിച്ച്‌ മരണപെട്ടു. ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദീന്‍ സുലൈമാന്‍ റാവുത്തര്‍ (48), ആലപ്പുഴ കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവ് (53) എന്നിവര്‍ ടമാമിലും, തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവല്‍ പുരയിടം മുഹമ്മദ്‌ നൂഹ് മകന്‍ മുഹമ്മദ് സലിം (45) ബുറൈദയിലും ,മലപ്പുറം ആനമങ്ങാട് സ്വദേശി കല്ലന്‍ കുഴിയില്‍ അബൂബക്കര്‍ (50) റിയാദിലുമായി കോവിഡ് മഹാമാരിക്ക് കീഴടങ്ങി.

ദമാമില്‍ മരണപെട്ട ആലപ്പുഴ കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവ് രണ്ടാഴ്ച മുമ്ബ് കടുത്ത പനിയും ശ്വാസ തടസ്സവും കാരണം ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം കഠിനമായതോടെ ദമാം മെറ്റെണിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ ആരോഗ്യ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ഭാര്യ: ബിന്ദു രാജീവ്,മക്കള്‍: അശ്വിന്‍ രാജ്, കാര്‍ത്തിക് രാജ്.

ദമാമില്‍ മരണപെട്ട മറ്റൊരു മലയാളി ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദീന്‍ സുലൈമാന്‍ റാവുത്തര്‍ (48) മൂന്നാഴ്ച മുമ്ബ് പാചകം ചെയ്യുന്നതിനിടക്ക് കുക്കര്‍ തുറന്നപ്പോള്‍ ചൂട് വെള്ളം ദേഹത്ത് വീണു പൊള്ളലേറ്റതിനെ തുടര്‍ന്ന് അല്‍ കോബാറിലെ സ്വകാര്യ ആശുപത്രിയില്‍ എല്ലാ ദിവസവും എത്തി മുറിവുകള്‍ ഡ്രസ്സ് ചെയ്യുമായിരുന്നു. ഇതിനിടെ കടുത്ത പനിയും ശ്വാസ തടസ്സവും കാരണം ദഹ്‌റാന്‍ പ്രോകെയര്‍ റിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

കോവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം കഠിനമായതോടെ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്ന ഇന്ന്‍ രാവിലെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുഖ്ബ കെ എം സി സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഉമ്മര്‍ ഓമശ്ശേരിയുടെ നേതൃത്ത്വത്തില്‍ പുരോഗമിക്കുന്നു.

ഭാര്യ: മാജിദ മക്കള്‍: സല്‍മാന്‍, സൗഫാന്‍.

ബുറൈദയില്‍ മരണപെട്ട തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവല്‍ പുരയിടം മുഹമ്മദ്‌ നൂഹ് മകന്‍ മുഹമ്മദ് സലിം പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന്​ മനസിലായതി നാല്‍ 10 ദിവസമായി വീട്ടില്‍ തന്നെ ക്വറന്‍റീനില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്​ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാല്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.14 വര്‍ഷമായി ബുറൈദയിലെ ഒരു കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ്​ സലീം.

ഭാര്യ: മസീദ. മക്കള്‍: മുഫീദ, സഫ, റിദ.മാതാവ്: ആബിദ ബീവി.

മൃതദേഹംബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്​. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്​ വേണ്ടി ബുറൈദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിനോപ്പം കമ്ബനി സഹപ്രവര്‍ത്തകരും സഹായത്തിനായി രംഗത്തുണ്ട്

റിയാദില്‍ മരണപെട്ട കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലപ്പുറം ആനമങ്ങാട് സ്വദേശി കല്ലന്‍ കുഴിയില്‍ അബൂബക്കര്‍ ഒരാഴ്ചയിലധികമായി കോവിഡ് ചികിത്സയുമായി ശുമൈസി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനിലയില്‍ നേരിയ മാറ്റമുണ്ടായിരുന്നുവെങ്കിലും പിന്നീട് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

പിതാവ്: അബൂബക്കര്‍. മാതാവ്: പാത്തുമ്മ. ഭാര്യ: ജാസ്മിന്‍. മക്കള്‍: ഫാത്തിമത് റിസാന, മുഹ്‌സിന, മുഹമ്മദ് അന്‍ഷാദ്.

മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, അഷ്‌റഫ് വെള്ളപ്പാടം, സുല്‍ത്താന്‍ കാവനൂര്‍ രംഗത്തുണ്ട്.