മസ്‌കത്ത്∙ ഒമാനില്‍ 1,010 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതര്‍ 40,070 ആയി. പുതുതായി കോവിഡ് ബാധിച്ചവരില്‍ 776 പേരും ഒമാന്‍ പൗരന്‍മാരാണ്. 234 പ്രവാസികള്‍ക്കും ഇന്നു കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, 1,003 പേര്‍ കൂടി രാജ്യത്ത് കോവിഡിനെ അതിജീവിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവര്‍ 23,425 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.