മേഘാലയയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം. സംസ്ഥാനത്ത് ‘മിഷൻ മേഘാലയ’യ്ക്ക് തുടക്കം കുറിച്ചു. തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി അഭിഷേഖ് ബാനർജിയ്‌ക്കൊപ്പമാണ് മമത ബാനർജി മേഘാലയയിൽ എത്തിയത്. 

മണ്ണിന്റെ മക്കളാണ് സംസ്ഥാനം ഭരിക്കുന്നത് ഉറപ്പാക്കാൻ മേഘാലയയിലെ ജനങ്ങളെ സഹായിക്കാൻ തന്റെ പാർട്ടി ആഗ്രഹിക്കുന്നുവെന്ന് മമത ബാനർജി പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ ബിജെപി സർക്കാർ മേഘാലയയെയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്ന് അവർ ആരോപിച്ചു.

തൃണമൂൽ ബംഗാളി പാർട്ടിയാണെന്നാണ് അഭ്യൂഹം പരക്കുന്നതെന്നും മമത പറഞ്ഞു. ടിഎംസി ഒരു ബംഗാളി പാർട്ടിയാണെങ്കിൽ പിന്നെ എന്തിനാണ് രവീന്ദ്രനാഥ ടാഗോർ എഴുതിയ ദേശീയ ഗാനം നിങ്ങൾ ആലപിക്കുന്നത്? അത് ഇന്ത്യയ്ക്കാകെ വേണ്ടിയുള്ളതാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് ജയ് ഹിന്ദ് എന്ന മുദ്രാവാക്യം മുഴക്കി. നിങ്ങൾ അവനെ ബംഗാളി എന്ന് വിളിക്കുന്നുണ്ടോ? നൊബേൽ ജേതാവായ മദർ തെരേസയെ നിങ്ങൾ ബംഗാളി എന്ന് വിളിക്കുന്നുണ്ടോ?’ മമത ബാനർജി ചോദിച്ചു. 

‘പുരോഗതിയുടെ പാതയിൽ നമുക്ക് ഒരുമിച്ച് നടക്കാം. എന്തിനാണ് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്നും മമത ബാനർജി ചോദിച്ചു. മേഘാലയയുടെ ഭൂമി ബിജെപി തട്ടിയെടുത്തെന്നും മമത ബാനർജി ആരോപിച്ചു. ‘എന്തുകൊണ്ടാണ് മേഘാലയയിൽ നിന്ന് ബിജെപി ഭൂമി പിടിച്ചെടുത്തത്? മേഘാലയയിലേക്ക് ഭൂമി തിരികെ നൽകുക. ജനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവുമില്ല. മേഘാലയ പിടിച്ചെടുക്കലല്ല ഞങ്ങളുടെ ഉദ്ദേശം. ഇവിടെ മണ്ണിന്റെ മക്കളെ കാണുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. നിങ്ങളെ സഹായിക്കാൻ മാത്രമാണ് ഞങ്ങൾ ഇവിടെയുള്ളത്,” പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് നേതാവ് സാകേഗ് ഗോഖലെയുടെ അറസ്റ്റിലും മമത ബാനർജി പ്രതികരിച്ചു. ബിജെപിയ്ക്ക് വിമർശനം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, ഒരു നേതാവ് വിമർശനം ഏറ്റുവാങ്ങണമെന്നും മമത ബാനർജി പറഞ്ഞു.