പത്തനംതിട്ട: പത്തനാപുരം എംവിഐ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഡ്രൈവിംഗ് ടെസ്റ്റിന് വന്ന പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സസ് പെൻഷൻ. പെൺകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഗതാഗത കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തത്. മോട്ടോർ വെഹിക്കിൾ ഓഫിസേഴ്സ് അസോസിയേഷൻ സംഘടന നേതാവാണ് വിനോദ് കുമാർ.