മണ്ണും മനുഷ്യനും കായിക മത്സരങ്ങളും ലോകത്തെ ഏത് ഗ്രാമത്തിന്റെയും ചരിത്രവും പൈതൃകവും സംസ്‌കാരവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. പഞ്ചാബിലെ കില ഗ്രാമവും വ്യത്യസ്തമല്ല. പക്ഷെ, ഒരു മനുഷ്യസ്നേഹിയുടെ ദീര്‍ഘവീക്ഷണം കൊണ്ട് ഈ ഗ്രാമം ലോകത്തെ അറിയപ്പെടുന്ന സ്ഥലമായി.
കിലയിലെ കര്‍ഷകര്‍ക്കും സമീപത്തെ മറ്റ് കര്‍ഷകര്‍ക്കും ഒത്തുചേരുന്നതിനും അവരുടെ ശാരീരിക ക്ഷമത പരീക്ഷിക്കുന്നതിനുമായി ഇന്ദര്‍ സിംഗ് ഗ്രെവാള്‍ എന്ന മനുഷ്യസ്നേഹി 1933ല്‍ ആരംഭിച്ച വാര്‍ഷിക വിനോദ സമ്മേളനം പിന്നീട് ഗ്രാമീണ ഒളിംപിക്സായി വളരുകയായിരുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലാണ് റായ്പൂരിലെ കിലയിലെ ഗ്രാമീണ ഒളിംപിക്സ്.
വിദേശികള്‍ ഉള്‍പെടെ നൂറുകണക്കിന് കായിക പ്രേമികളുടെ ലക്ഷ്യസ്ഥാനമായി റായ്പൂര്‍ മാറിയിരിക്കുന്നു. പ്രത്യേക ഇനം കാളകള്‍, ഒട്ടകം, നായ്ക്കള്‍, കോവര്‍കഴുതകള്‍, മറ്റ് മൃഗങ്ങള്‍ എന്നിവ കട്ട്‌ത്രോട്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കാണാന്‍ ആളുകള്‍ ഒഴുകുന്നു. കുതിരപ്പന്തയ പ്രദര്‍ശനം, ടെന്റ് പെഗ്ഗിംഗ്, ‘ഗട്ക’ എന്നിവ പോലും ഉയര്‍ന്ന ആവേശത്തിലാണ് നടക്കുന്നത്. അത്‌ലറ്റിക് ഇവന്റുകള്‍, കയര്‍ വലിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രധാന പഞ്ചാബി ഗ്രാമീണ കായിക വിനോദങ്ങള്‍ക്കായാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഈ ഗ്രാമീണ ഒളിംപിക്‌സിന്റെ മറ്റ് ആകര്‍ഷണങ്ങള്‍ പഞ്ചാബി നാടോടിക്കഥകളും സാംസ്‌കാരിക ആഘോഷങ്ങളുമാണ്. അങ്ങനെ കായിക വിനോദത്തോടൊപ്പം കലാസമ്മേളനവും ആസ്വദിക്കാം. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍, വിദേശികള്‍ ഉള്‍പെടെ നൂറുകണക്കിന് കായിക പ്രേമികളുടെ ലക്ഷ്യസ്ഥാനമായി ലുധിയാന മാറുന്നു. പ്രത്യേക ഇനം കാളകള്‍, ഒട്ടകം, നായ്ക്കള്‍, കോവര്‍കഴുതകള്‍, മറ്റ് മൃഗങ്ങള്‍ എന്നിവ മത്സരിക്കുന്നത് കാണാന്‍ അവര്‍ കില റായ്പൂരിലെത്തുന്നു.