കുവൈത്ത് സിറ്റി: കുവൈത്തിലെ വിമാനത്താവളങ്ങളും നേഴസറികളും അടച്ചിടാന്‍ മാത്രമുള്ള സാഹചര്യങ്ങള്‍ നിലവിലില്ലെന്ന് ഉപ പ്രധാനമന്ത്രിയും കോവിഡ് എമര്‍ജന്‍സി മന്ത്രി തല കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് ഹമദ് ജാബിര്‍ അല്‍ അലി പറഞ്ഞു.

നേഴ്‌സറികള്‍ അടച്ചു ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്കു മാറണമെന്ന് പറഞ്ഞു നിരവധി ശിപാര്‍ശകള്‍ വന്നിരുന്നു. എന്നാല്‍ ഇവയൊന്നും അടക്കാനുള്ള സാഹചര്യം ഇപ്പോള്‍ നിലവില്‍ ഇല്ല .മാത്രമല്ല ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്ബ്രദായത്തിന് ഒരുപാട് പോരായ്മകള്‍ ഉണ്ട് .അതുകൊണ്ട് തന്നെ സ്‌കൂളുകളും മറ്റും അടക്കുന്നതിനു പകരം വാക്‌സിനേഷനും മറ്റു ആവശ്യങ്ങക്കും പ്രാധാന്യം നല്‍കുകയാണ് വേണ്ടത് എന്നാണ് കോവിഡ് എമര്‍ജന്‍സി കമ്മിറ്റി തീരുമാനിച്ചത്. അത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.