ആവശ്യമായ സാധനങ്ങള്‍

ചപ്പാത്തി – 1
മുട്ട – 1
സവാള അരിഞ്ഞത് – 1/2 കപ്പ്
ക്യാരറ്റ് – 1/2 കപ്പ് അരിഞ്ഞത്
ക്യാബേജ് – 1 കപ്പ് അരിഞ്ഞത്
ക്യാപ്‌സിക്കം – 1/2 കപ്പ് അരിഞ്ഞത്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – അവിശ്യത്തിന്
ബട്ടര്‍ – 1/2 ടീസ്പൂണ്‍
മയോണൈസ് – 1 ടേബിള്‍സ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ സവാള, ക്യാരറ്റ്, ക്യാബേജ്, ക്യാപ്‌സിക്കം, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വെക്കുക.

ചപ്പാത്തി ബട്ടര്‍ തേച്ച്‌ രണ്ട് വശവും മൊരിച്ചെടുത്ത് മാറ്റി വെക്കുക.

ഒരു മുട്ട പൊട്ടിച്ച്‌ അല്‍പ്പം ഉപ്പ്, കുരുമുളക് പൊടി ചേര്‍ത്ത് നന്നായി അടിച്ച്‌ എടുക്കുക. ഇത് ചൂടായ തവയില്‍ ഒഴിക്കുക, മുട്ടയുടെ മേലെ തയാറാക്കിയ ചപ്പാത്തി വെച്ച്‌ നന്നായി അമര്‍ത്തി രണ്ട് വശവും വേവിച്ച്‌ എടുക്കുക.

തയ്യാറാക്കിയ ചപ്പാത്തിയില്‍ മയോണൈസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച്‌ തയാറാക്കിയ വെജിറ്റബിള്‍ ഫില്ലിംഗ് നടുവില്‍ വെച്ച്‌ ചപ്പാത്തി ചുരുട്ടി എടുക്കുക , ആരോഗ്യപ്രദമായ ചപ്പാത്തി എഗ്ഗ് റോള്‍ റെഡി ആയി.