തോക്കും തിരകളുമായി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലായ കോൺഗ്രസ് നേതാവിന് ജാമ്യം ലഭിച്ചു. കോയമ്പത്തൂർ സെഷൻസ് കോടതിയാണ് പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ടായ കെഎസ്ബിഎ തങ്ങൾക്ക് ജാമ്യം അനുവദിച്ചത്. പീളെ മേട് പൊലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

അമൃത്സറിലേക്ക് പോകാനായി കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തങ്ങളുടെ ബാഗിൽ നിന്ന് പഴയ തോക്കും ഏഴ് തിരകളും കണ്ടെടുത്തത്. തുടർന്ന് ഒരാഴ്ചയായി പൊള്ളാച്ചി സബ് ജയിലിൽ ആയിരുന്നു കെഎസ്ബിഎ തങ്ങൾ