അവസാന കുറേ സീസണുകളിലായി ഐ എസ് എല്ലിലെ പ്രധാന മുഖമായ മാര്‍സെലീനോ ഇനി ഐലീഗില്‍ കളിക്കും. ബ്രസീലിലെ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ‌ തൊബതെയില്‍ കളിക്കുക ആയിരുന്ന മാര്‍സെലീനോയെ ഇപ്പോള്‍ ഐ ലീഗിലെ പുതുമുഖക്കാരായ രാജസ്ഥാന്‍ യുണൈറ്റഡ് ആണ് സ്വന്തമാക്കിയത്.

അവസാനമായി എ ടി കെ മോഹന്‍ ബഗാന് വേണ്ടിയാണ് മാര്‍സെലീനോ ഐ എസ് എല്ലില്‍ കളിച്ചത്. ഒഡീഷ വിട്ട് കഴിഞ്ഞ സീസണ്‍ പകുതിക്ക് ആയിരുന്നു മാര്‍സെലീനോ ബഗാനില്‍ എത്തിയത്.

ഐ എസ് എല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട് എങ്കിലും അവസാന രണ്ട് സീസണുകള്‍ മാര്‍സെലീനോയ്ക്ക് അത്ര നല്ലതായിരുന്നില്ല. 2016ല്‍ ഡെല്‍ഹി ഡൈനാമോസിലൂടെ ആയിരുന്നു മാര്‍സെലീനോ ആദ്യമായി ഇന്ത്യയില്‍ എത്തിയത്. ആ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ താരത്തിനായിരുന്നു‌. അതിനു ശേഷം പൂനെ സിറ്റി, ഹൈദരാബാദ് എന്നിവര്‍ക്കായും കളിച്ചു. ഐ എസ് എല്ലില്‍ 33 ഗോളുകളും 18 അസിസ്റ്റും മാര്‍സെലോയുടെ പേരില്‍ ഉണ്ട്