ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം സുപ്രീകോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ചു.

രാജ്യസഭാംഗമെന്ന നിലയിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങള്‍ ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ അഭിഭാഷകവൃത്തി പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ ഡല്‍ഹിയില്‍ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതിന് 100മീറ്റര്‍ പരിധിക്കുള്ളില്‍ ആരംഭിച്ച മദ്യശാലയ്‌ക്കെതിരെ നല്‍കിയ പൊതുതാത്‌പര്യ ഹര്‍ജിയുമായാണ് അല്‍ഫോണ്‍സ് സുപ്രീംകോടതിയില്‍ ഇന്നലെ അരങ്ങേറ്റം കുറിച്ചത്. ഹര്‍ജിയില്‍ സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാരിന് നോട്ടീസ് അയച്ചു.