ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്ത്രീയെന്ന റെക്കോഡ് തുര്‍ക്കിക്കാരിയായ റുമെയ്സ ഗെല്‍ഗിക്ക് സ്വന്തം. 24കാരിയുടെ ഉയരം 215.16 സെന്റിമീറ്റര്‍ (7 അടി 0.7 ഇഞ്ച്). വീവര്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് റുമെയ്സയുടെ ഉയരത്തിന്റെ കാരണം. അസ്ഥികള്‍ക്ക് ശരീരത്തെ താങ്ങാനുള്ള ശേഷി കുറവായതിനാല്‍ വീല്‍ചെയറിലാണ്_സഞ്ചാരം. വളരെ കുറച്ചുസമയം ഊന്നുവടിസഹായത്തോടെ നടക്കാനാകും. 2014-ല്‍_ഏറ്റവും ഉയരംകൂടിയ കൗമാരക്കാരിയായി റുമെയ്സയെ തെരഞ്ഞെടുത്തിരുന്നു. ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യന്‍ തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസനാണ്. ഉയരം 251 സെന്റീമീറ്റര്‍ (8 അടി, 2.9 ഇഞ്ച്).