കൊച്ചി: അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പിലെ കണ്ണിയായ മോണ്‍സന്‍ മാവുങ്കല്‍ വിഷയത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ബെന്നി ബെഹനാന്‍.പൊതുപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണം.

മോണ്‍സന്‍ മാവുങ്കല്‍ ഒരു ഡോക്ടര്‍ പോലും അല്ല. പൊതുപ്രവര്‍ത്തകരായവര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.തട്ടിപ്പ് കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.