കൊല്ലം: കൊല്ലംപാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിതന്‍ ചികിത്സ കിട്ടാതെ ആമ്പുലന്‍സില്‍ മരിച്ച സംഭവം. ആശുപത്രി അധികൃതര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
ഇതേ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് 15 ദിവസത്തിനകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടിട്ടുണ്ട് . ഒരാളുടെ മരണത്തിന് ഇടയാക്കിയ സാഹചര്യവും ഉത്തരവാദപെട്ടവരുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ടാവണം.

പാരിപ്പള്ളി പള്ളിവിള സ്വദേശി ബാബുവാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ബാബുവിന്റെ ഓക്‌സിജന്റെ അളവ് കുറഞ്ഞത്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുന്നിലെത്തിച്ചെങ്കിലും ഓക്‌സിജന്‍ ലെവല്‍ 60ന് താഴെ പോയിട്ടും ആമ്ബുലന്‍സില്‍ നിന്നും രോഗിയെ വാര്‍ഡിലേക്ക് മാറ്റിയില്ലെന്നായിരുന്നു പരാതി .