ന്യൂയോര്‍ക്ക്: ക്ലാരമമ്മ ലാലി മാര്‍ക്കോസ് (60) ന്യൂയോര്‍ക്കില്‍ നിര്യാതയായി. ഭര്‍ത്താവ് സാബു മാര്‍ക്കോസ്. ചങ്ങനാശേരി സ്വദേശിനിയാണ്. സി.കെ. ചെറിയാന്റെയും അച്ചമ്മ ചെറിയാന്റെയും ഏഴു സഹോദരങ്ങളില്‍ ഇളയവള്‍. ആദ്യകാലത്ത് ടെക്‌സസിലെ ഗാര്‍ലാന്‍ഡിലുള്ള സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ അംഗങ്ങളായിരുന്നു. 20 വര്‍ഷത്തോളം ഡയാലിസിസ് ടെക് ആയി ജോലി ചെയ്തു. ന്യൂയോര്‍ക്ക് സെന്റ് മേരി ക്വീന്‍ ഓഫ് പീസ് സീറോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ അംഗങ്ങളായി. മകള്‍-ടീന, മരുമകന്‍-ലിന്‍, മൂന്ന് പേരക്കുട്ടികള്‍-സാമന്ത, ഹെലീന, ഡയാന. സഹോദരങ്ങള്‍ സൂസമ്മ ഹെല്‍വിഗ് (ജര്‍മ്മനി), ചിന്നമ്മ രാജഗിരി (ടെക്‌സാസ്), ശാന്തമ്മ ദേവസ്യ (ടെക്‌സാസ്), രാജു കുര്യാക്കോസ് (ടെക്‌സാസ്), മോളി ജെയിംസ് (ടെക്‌സാസ്).

വേക്ക് സേവനം
സെപ്റ്റംബര്‍ 28, 2021 ചൊവ്വാഴ്ച 5-9 PM
സെന്റ് മേരി ക്വീന്‍ ഓഫ് പീസ് സീറോ മലങ്കര കത്തോലിക്കാ പള്ളി
1500 ഡിപോള്‍ സ്ട്രീറ്റ് എല്‍മോണ്ട്, NY 11003

ശവസംസ്‌കാരം
2021 സെപ്റ്റംബര്‍ 29 ബുധനാഴ്ച രാവിലെ 9:00 മണിക്ക്
സെന്റ് മേരി ക്വീന്‍ ഓഫ് പീസ് സീറോ മലങ്കര കത്തോലിക്കാ പള്ളി
1500 ഡിപോള്‍ സ്ട്രീറ്റ് എല്‍മോണ്ട്, NY 11003

Online Livestream Link for Wake and Funeral Service:

www.youtube.com/c/syromalankarausa/video