അ​ടി​മാ​ലി: ന​വം​ബ​ര്‍ ഒ​ന്നി​ന് സ്‌​കൂ​ളു​ക​ള്‍ തുറക്കുമ്പോള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​രി​ല്ലാ​തെ അ​ടി​മാ​ലി -മൂ​ന്നാ​ര്‍ ഉ​പ​ജി​ല്ല​യി​ലെ 30 സ്​​കൂ​ളു​ക​ള്‍. ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍കൂ​ടാ​തെ നി​ത്യേ​ന കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ട​ക്കം ജോ​ലി സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്​​തു​തീ​ര്‍​ക്കാ​ന്‍ വ​കു​പ്പ്​ ജീ​വ​ന​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ര​ണ്ടു​വ​ര്‍ഷ​മാ​യി പ്ര​ധാ​നാ​ധ്യ​പ​ക ത​സ്​​തി​ക​യി​ലേ​ക്ക്​ നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല.

മാ​നേ​ജ്‌​മെന്‍റ്​ സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക നി​യ​മ​നം സം​ബ​ന്ധി​ച്ച്‌ ഹൈ​കോ​ട​തി​യി​ലും മ​റ്റും കേ​സു​ക​ളു​ണ്ട്. സ്‌​കൂ​ള്‍ പ്ര​വേ​ശ​നം, അ​രി, കി​റ്റ് വി​ത​ര​ണ​ങ്ങ​ള്‍, എ​സ്.​സി, ഒ.​ഇ.​സി ആ​നു​കു​ല്യം, യൂ​നി​ഫോം, പാ​ഠ​പു​സ്ത​കം, ശമ്ബളം, ക​ണ​ക്കു​ക​ള്‍ തു​ട​ങ്ങി ഏ​റെ​ക്കാ​ര്യ​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ടം പ്രധാന അ​ധ്യാ​പ​ക​നാ​ണ്. ഇ​നി സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു​മുന്‍പുള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള​ട​ക്കം ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ താ​ളം​തെ​റ്റും.

38 സ്‌​കൂ​ളു​ക​ളു​ള്ള അ​ടി​മാ​ലി ഉ​പ​ജി​ല്ല​യി​ല്‍ 19 സ്‌​കൂ​ളു​ക​ളി​ലും 50 സ്‌​കൂ​ളു​ക​ളു​ള്ള മൂ​ന്നാ​ര്‍ ഉ​പ​ജി​ല്ല​യി​ല്‍ 11 സ്‌​കൂ​ളു​ക​ളി​ലു​മാ​ണ്​ പ്ര​ധാ​ന അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത്. ഇ​തോ​ടെ അ​ധ്യാ​പ​ക​രു​ടെ വേ​ത​ന​വും സ്‌​കൂ​ള്‍ പ്ര​വ​ര്‍ത്ത​ന​വും ഇ​ത​ര​വി​ഷ​യ​ങ്ങ​ളും നി​ര്‍വ​ഹി​ക്കേ​ണ്ട ചു​മ​ത​ല കൂ​ടി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യ​സ വ​കു​പ്പ് ചു​മ​ലി​ലാ​യി. എ​യ്​​ഡ​ഡ്​ സ്‌​കൂ​ളു​ക​ളി​ലാ​ണ്​ കൂ​ടു​ത​ലും പ്ര​ധാ​ന അ​ധ്യാ​പ​ക ക്ഷാ​മം.

ആ​ദി​വാ​സി പി​ന്നാ​ക്ക മേ​ഖ​ല​യി​ലെ ഏ​കാ​ധ്യാ​പ​ക സ്‌​കൂ​ളു​ക​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍കൂ​ടി ക​ണ​ക്കി​ലെടുത്താല്‍ ഈ ​ര​ണ്ട് ഉ​പ​ജി​ല്ല​ക​ളി​ലും കാ​ര്യ​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ദി​വാ​സി​ക​ളു​ള്ള ര​ണ്ട് ബ്ലോ​ക്കു​ക​ളാ​ണ് അ​ടി​മാ​ലി​യും ദേ​വി​കു​ള​വും. കൂ​ടാ​തെ തോ​ട്ടം-​ക​ര്‍ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍ സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.