കോ​ല്‍​ക്ക​ത്ത: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി തി​ക​ഞ്ഞ പ​രാ​ജ​യ​മെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്രം. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യി​ട്ടും രാ​ഹു​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും ജാ​ഗോ ബം​ഗ്ള എ​ന്ന തൃ​ണ​മൂ​ല്‍ മു​ഖ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ബ​ദ​ലാ​കാ​ന്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി മാ​ത്ര​മേ ക​ഴി​യൂ. മോ​ദി​ക്ക് ബ​ദ​ല്‍ മ​മ​ത എ​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി ദേ​ശ​വ്യാ​പ​ക​മാ​യി തു​ട​ങ്ങു​മെ​ന്നും മു​ഖ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, തൃ​ണ​മൂ​ല്‍ മു​ഖ​പ​ത്ര​ത്തെ​യും മ​മ​ത​യേ​യും ക​ടു​ത്ത ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച്‌ പ​ശ്ചി​മ​ബം​ഗാ​ള്‍ പി​സി​സി അ​ധ്യ​ക്ഷ​ന്‍ അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി രം​ഗ​ത്തെ​ത്തി. മ​മ​ത ബാ​ന​ര്‍​ജി​യു​ടെ ഉ​ന്നം പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യാ​ണ്. മ​മ​ത ബാ​ന​ര്‍​ജി​ക്ക് അ​ധി​കാ​ര​ക്കൊ​തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മ​റ്റു​ള്ള പാ​ര്‍​ട്ടി​ക​ളെ അ​പ​മാ​നി​ക്കു​ന്ന നി​ല​പാ​ടാ​ണ് മ​മ​ത എ​ടു​ക്കാ​റു​ള്ള​ത്. മു​ഖ​പ​ത്ര​ത്തി​ല്‍ മ​മ​ത ത​ന്നെ​യാ​ണ് എ​ഴു​തി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.