ന്യൂയോര്‍ക്ക്​: യു.എസ്​ ഓപണിലെ വനിത വിഭാഗം സിംഗിള്‍സിലെ കൗമാരക്കാരുടെ ഫൈനലില്‍ എമ്മ റാഡുകാനുവിന്​ ജയം. കാനഡയുടെ 19കാരിയായ ലൈല ഫെര്‍ണാണ്ടസിനെയാണ് 18കാരിയായ എമ്മ കലാശപ്പോരാട്ടത്തില്‍ കീഴടക്കിയത്​.

150ാം റാങ്കുകാരിയായ എമ്മ 44 വര്‍ഷത്തനിടെ ഗ്രാന്‍ഡ്​സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ്​ വനിതയെന്ന അതുല്യ നേട്ടം സ്വന്തമാക്കി. 73ാം റാങ്കുകാരിയായ ലൈയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്​ എമ്മ പരാജയപ്പെടുത്തിയത്​. സ്കോര്‍: 6-4, 6-3.

 

 

1977ല്‍ വിംബിള്‍ഡനില്‍ ജേതാവായ വിര്‍ജീനിയ വെയ്​ഡിന്​ ശേഷം ഒരു ബ്രിട്ടീഷ്​ വനിത പോലും ഗ്രാന്‍ഡ്​സ്ലാം ടൂര്‍ണമെന്‍റില്‍ ജേതാവായിരുന്നില്ല. വെയ്​ഡിന്​ (1968) ശേഷം യു.എസ്​ ഓപണില്‍ മുത്തമിടുന്ന ആദ്യ ബ്രിട്ടീഷ്​ താരവുമാണ്​ എമ്മ.

സീഡില്ല താരങ്ങള്‍ മാറ്റുരച്ച ആദ്യ വനിത ഗ്രാന്‍ഡ്​സ്ലാം ഫൈനല്‍ കാണാന്‍ വെയ്​ഡും ബ്രിട്ടീഷ്​ പുരുഷ ടെന്നിസ്​ ഇതിഹാസം ടിം ഹെന്‍മാന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ആര്‍തര്‍ ആഷെ സ്​റ്റേഡിയത്തില്‍ എത്തിയിരുന്നു.

1999 യു.എസ്​ ഓപണില്‍ കണ്ട സെറീന വില്യംസ്​ (17)-മാര്‍ട്ടിന ഹിംഗിസ്​ (18) കൗമാര ഫൈനലിന്​ ശേഷം ഇതാദ്യമായായിരുന്നു കൗമാര ഫൈനലിന്​ ടെന്നീസ്​ കോര്‍ട്ട്​ സാക്ഷ്യം വഹിച്ചത്​.

സെറീനക്ക്​ ശേഷം യു.എസ്​ ഓപണില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്​ എമ്മ. സെറീനക്ക്​ (2014) ശേഷം ഒരുസെറ്റ്​ പോലും നഷ്​ടപ്പെടാതെ യു.എസ്​ ഓപണില്‍ ജേതാവാക​ുന്ന താരം കൂടിയാണ്​ എമ്മ. ലോ​ക 73ാം റാ​ങ്കു​കാ​രി​യാ​യ ലൈ​ല സെ​മി​യി​ല്‍ ര​ണ്ടാം സീ​ഡ്​ ബെ​ല​റൂ​സി​െന്‍റ അ​റീ​ന സ​ബ​ലേ​ക​യെ​യും (7-6, 4-6, 6-4) 150ാം റാ​ങ്കു​കാ​രി​യാ​യ റാ​ഡു​കാ​നു 17ാം സീ​ഡ്​ ഗ്രീ​സി​െന്‍റ മ​രി​യ സ​ക്കാ​രി​യെ​യും (6-1, 6-4) ആ​ണ്​ സെമിയില്‍ തോ​ല്‍​പി​ച്ച​ത്.