വാഷിംഗ്ടണ്‍: വധൂവരന്മാരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ് വിവാഹങ്ങള്‍. വിവാഹത്തിനെത്തുന്ന അതിഥികളെ സന്തോഷിപ്പിക്കാനായി നവദമ്ബതികള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിഥികളുടെ അനുഗ്രഹത്തോടെ നവദമ്ബതികള്‍ക്ക് നല്ല ദാമ്ബത്യ ജീവിതം ലഭിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

എന്നാല്‍ ഒരു വധൂവരന്മാര്‍ വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ്. അതിഥികള്‍ നല്‍കുന്ന സമ്മാനങ്ങളുടെ വില അവര്‍ക്ക് ഏത് തരത്തിലുള്ള അത്താഴമാണ് ലഭിക്കുക എന്ന് തീരുമാനിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ട കുറിപ്പാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായത്.

കുറിപ്പ് അനുസരിച്ച്‌, അതിഥികളെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 250 ഡോളര്‍ മുതല്‍ 2500 ഡോളര്‍ വില വരെയുള്ള സമ്മാനങ്ങള്‍ നല്‍കുന്നവരെയാണ് നാല് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.