കെ​യ്റോ: വ​ധ​ശി​ക്ഷ​യ്ക്ക് പേ​രു​കേ​ട്ട രാ​ജ്യ​മായ ഈ​ജി​പ്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ കു​റ്റ​ത്തിന് ഏ​ഴ് പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച്‌ ഈ​ജി​പ്ഷ്യ​ന്‍ കോ​ട​തി.

ഇവര്‍ 2009ല്‍ ​ചാ​വു ക​ട​ലി​ല്‍ കൂ​ടി ര​ണ്ട് ട​ണ്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​വരാണ്. ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത് ഏ​ക​ദേ​ശം 2.5 ബി​ല്യ​ണ്‍ പൗ​ണ്ട് വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് . കൂടാതെ ഇവര്‍ക്കൊപ്പം ര​ണ്ട് ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​നും ഒ​രു ഇ​റാ​നി​യ​ന്‍ പൗ​ര​നും പിടിയിലായി.