ന്യുയോര്‍ക്ക്∙ വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാവും ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗവുമായിരുന്ന വർഗീസ് തെക്കേക്കരയുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചന യോഗം സംഘടിപ്പിച്ചു. അമേരിക്കൻ റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അമേരിക്ക, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് റീജിയനുകളിൽ നിന്നും വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു. വർഗീസ് തെക്കേകരയുമായുള്ള സ്നേഹ ബന്ധവും വേൾഡ് മലയാളി കൗൺസിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ അദ്ദേഹം നൽകിയ സംഭാവനകളും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവച്ചു.

ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള , പ്രസിഡന്റ് ടി പി വിജയൻ, മുൻ പ്രസിഡന്റ് എ.വി.അനൂപ്, ജനറൽ സെക്രട്ടറി പോൾ പാറപ്പള്ളി, ട്രഷറർ ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ സി യു മത്തായി, എസ് കെ ചെറിയാൻ, സിസിലി ജേക്കബ്, അമേരിക്കൻ റീജിയൻ നേതാക്കളായ ഹരി നമ്പൂതിരി, ബിജു ചാക്കോ, തോമസ് ചെല്ലത്ത്, ജേക്കബ് കുടശ്ശനാട്‌, ഡോ.ഗോപിനാഥൻ നായർ , മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ഷാഹുൽ ഹമീദ്, ഫാർ ഈസ്റ്റ് പ്രസിഡൻ്റ് ഇർഫാൻ മാലിക്ക്, ഇന്ത്യ റീജിയൻ നേതാക്കളായ നടക്കൽ ശശി, രാമചന്ദ്രൻ പേരാമ്പ്ര, ഐഒസി കേരള ഘടകം പ്രസിഡന്റ് ലീലാ മാരേട്ട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഫൗണ്ടർ മെമ്പറായ ആൻഡ്രൂ പാപ്പച്ചൻ, തോമസ് മാത്യു, ജോൺ പണിക്കർ, എ.കെ.ബി പിള്ള, ഡോ. ജോർജ്ജ് ജേക്കബ്, ജോൺ എബ്രഹാം,ജോൺ ഫിലിപ്പോസ് എന്നിവർ വർഗീസ് തെക്കേക്കരക്ക് വേൾഡ് മലയാളി കൗൺസിലുമായുള്ള 25 വർഷത്തെ നിസ്വാർത്ഥ ബന്ധം അനുസ്മരിച്ചു.

കോന്നി തെക്കേക്കരമണ്ണില്‍ കുര്യന്‍ സൈമന്റെയും അച്ചാമ്മ സൈമന്റെയും പുത്രനാണ് അച്ചന്‍ കുഞ്ഞ് എന്നു വിളിക്കുന്ന വര്‍ഗീസ്. അഞ്ചു മക്കളില്‍ രണ്ടാമനായിരുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്ത ശേഷം 1975-ല്‍ അമേരിക്കയിലെത്തി. ഹോസ്പിറ്റല്‍ ലാബിലെ ജോലിക്കു ശേഷം ന്യു യോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടിയില്‍ ഉദ്യോഗസ്ഥനായി.

വേള്‍ഡ് മലയാളി കൗണ്‍സില്‍, കേരള സെന്റര്‍ എന്നിവയുടെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിശബ്ദമായ സേവന പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റായി രണ്ടു വട്ടം പ്രവര്‍ത്തിച്ചു. ഓവര്‍സീസ് കോണ്‍ഗ്രസിലും സജീവ സാന്നിധ്യമായിരുന്നു.

വർഗീസ് തെക്കേകരയുടെ ഭാര്യ മറിയാമ്മ വര്‍ഗീസ്. മക്കള്‍: ഡോ. അന്‍സു ജോയി, അനിജ ടോം. അനുശോചന യോഗത്തിൽ പങ്കെടുക്കുകയും വേൾഡ് മലയാളി കൗൺസിലിനോടുള്ള കുടുംബത്തിന്റെ കടപ്പാടും സ്നേഹവും രേഖപ്പെടുത്തി.

ശവസംസ്ക്കാര ചടങ്ങുകളിൽ വേൾഡ് മലയാളി കൗൺസിലിനു വേണ്ടി റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദ്, റീജിയൻ വൈസ് ചെയർമാൻ കോശി ഉമ്മൻ, എ.ആർ.ജനറൽ സെക്രട്ടറി ബിജു ചാക്കോ,ന്യൂയോർക്ക് പ്രൊവിൻസ് പ്രസിഡന്റ് ഈപ്പൻ ജോർജ്, ചെയർമാൻ വർഗീസ് എബ്രഹാം, എൻ.വൈ ട്രഷറർ അജിത്ത്, എ.ആർ.ബിസിനസ് ഫോറം ചെയർമാൻ തോമസ് മൊട്ടക്കൽ, ഉഷ ജോർജ്, ലീലാമ്മ (ന്യൂയോർക്ക് വിമൻസ് ഫോറം ചെയർ) എന്നിവർ പങ്കെടുത്ത് ആദരം അർപ്പിച്ചു.