ഒന്റാറിയോ∙ എൻഎസ്എസ് കാനഡ ഓണം -2021 ഓഗസ്റ്റ് 29 ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും.കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ആയി നടത്തിവരാറുള്ള ഓണാഘോഷപരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിർച്വൽ ആയാണ് നടത്തുക. കേരളത്തിന്റെ മാറ്റുയർത്തുന്ന , ക്ലാസിക്കൽ ഡാൻസ്, തിരുവാതിര, കവിത പാരായണം,ചെണ്ടമേളം, ആധുനികതയുടെ സിനിമാറ്റിക് ഡാൻസ് എന്നിവയുൾപ്പെടെ വളരെ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്.

എല്ലാ വർഷത്തെയും പോലെ വിവിധ ബിസിനസ് സംരംഭകർ ഈ സാംസ്കാരിക ഉത്സവത്തിന് ഇക്കൊല്ലവും അകമഴിഞ്ഞ് സഹായ സഹകരണങ്ങൾ ചെയ്തു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷ പരിപാടിയിൽ സംബന്ധിയ്ക്കുന്നതിനുള്ള സൂം മീറ്റിങ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. Meeting ID :6987612882 ; Passcode : 866563