കോഴിക്കോട് കൂരാച്ചുണ്ടിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതിൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനിയാണോയെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കാണ് അയച്ചത്.

കേരളത്തിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സൂചന ലഭിച്ചിരുന്നു. കൂരാച്ചുണ്ട് ഫാമിലെ നാന്നൂറ് മുട്ടക്കോഴികളാണ് ചത്തത്. ഇതിനെ തുടർന്ന് ജാഗ്രതാ നിർദേശം ജില്ലാ കലക്ടർ പുറപ്പെടുവിച്ചിരുന്നു. ഫാമിന് 10 കിലോമീറ്റർ പരിധിയിലുള്ള 11 പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പക്ഷികളും കോഴികളും മുട്ടകളും ഈ മേഖലയിലേക്ക് കൊണ്ടു വരാനോ കൊണ്ടു പോകാനോ അനുമതിയില്ല. കഴിഞ്ഞ വർഷവും കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു.