കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെയും പങ്കാളി ജിജു ഗിരിജാ രാജിന്റെയും മരണം പ്രത്യേക സംഘം അന്വേഷിക്കണമെനന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം രംഗത്ത്.

ഇന്നലെ വൈറ്റില തൈക്കൂടത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ജിജുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അനന്യയും ജിജുവും ഒരുമിച്ചാണ് ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. അനന്യയുടെ മരണത്തിനു ശേഷം ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

അനന്യ മരിച്ച ദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു. ജിജു പുറത്തുപോയ സമയത്താണ് അനന്യ തൂങ്ങിമരിക്കുന്നത്. സംഭവത്തിന് ശേഷം വൈറ്റിലയിലുളള സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജിജു കഴിഞ്ഞിരുന്നത്