സാന്‍ഫ്രാന്‍സിസ്‌ക്കോ: കോട്ടയം അതിരൂപതാംഗവും കല്ലറ സെന്റ് മേരീസ് (പുത്തന്‍പള്ളി) ഇടവകാംഗവുമായ ഫാ. ജെയിംസ് കുടിലില്‍ (85) സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ അന്തരിച്ചു. യു.എസ്. നേവിയില്‍ ചാപ്ലെയിനായി ദീര്‍ഘകാലം സേവനം ചെയ്ത അദ്ദേഹം ലഫ്റ്റനന്റ് കമാന്റര്‍ പദവിയില്‍ റിട്ടയര്‍ ചെയ്തു.

1936 ല്‍ കുടിലില്‍ ഔസേപ്പ് ഏലി ദമ്പതികളുടെ നാലാമത്തെ പുത്രനായി ജനിച്ച ജെയിംസ് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ രൂപതയില്‍ വൈദിക വിദ്യാര്‍ത്ഥിയായി. രണ്ടുവര്‍ഷത്തെ പ്രാഥമിക പരിശീലനത്തിനുശേഷം റോമില്‍ എത്തിയ അദ്ദേഹം തുടര്‍ പഠനം അവിടെയാണ് നടത്തിയത്. 1962 ഫെബ്രുവരി 17 ന് പ്രൊപ്പഗാന്തായുടെ പ്രീഫെറ്റായിരുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ അഗാദിയാനിയാമം വൈദികനായി അഭിഷേകം ചെയ്തു.