സഹോദരിയെ ശല്യപ്പെടുത്തുന്നയാളെ കുടുക്കാൻ സ്ത്രീവേഷം കെട്ടി യുവാവ്. മധ്യപ്രദേശിലെ നയ ഗ്രാമത്തിലാണ് സംഭവം. സോനു എന്നയാളാണ് സഹോദരിയെ ശല്യപ്പെടുത്തുന്ന മിട്ടു ലാൽ ഭിൽ എന്നയാളെ പിടികൂടാൻ സ്ത്രീ ആയി വേഷം കെട്ടിയത്. ഗ്രാമത്തിൽ നടക്കുന്ന നാടകങ്ങളിൽ പെൺവേഷം കെട്ടാറുള്ള ആളാണ് സോനു.

സ്ത്രീവേഷം കെട്ടിയ സോനു മിട്ടു ലാലിനെ ചാക്കിലാക്കി അയാളുടെ ബൈക്കിൽ യാത്ര പോവുകയും തുടർന്ന് ഇരുവരും മദ്യപിച്ച് ലക്കുകെട്ട് വഴിതെറ്റുകയും ചെയ്തു. തുടർന്ന് പൊലീസ് പിടിയിലായ ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് വിവരങ്ങൾ പുറത്താവുന്നത്.

“ഒരു യുവാവും യുവതിയും സംശയാസ്പദമായ സാഹചര്യത്തിൽ ബൈക്കിൽ സഞ്ചരിക്കുന്നു എന്ന് നൈറ്റ് പട്രോളിനിടെ ഞങ്ങൾക്ക് നാട്ടുകാരിൽ നിന്ന് സന്ദേശം ലഭിച്ചു. മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ അവരെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. യുവാവ് ബൈക്കുമായി കടന്നുകളഞ്ഞു. പക്ഷേ, യുവതി നാട്ടുകാരുടെ പിടിയിലായി. പൊലീസെത്തി യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ‘യുവതി’ പുരുഷനാണെന്നും സഹോദരിയെ ശല്യപ്പെടുത്തുന്നയാളെത്തേടി ഇറങ്ങിയതാണെന്നും.”- പൊലീസ് പറയുന്നു.

ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനു ശേഷം മിട്ടു ലാൽ ഭിലിനെ പൊലീസ് പിടികൂടി