ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നത് കെ സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ വിവാദ വിഷയങ്ങളില്‍ ഉറപ്പാക്കാന്‍ കഴിയാതെ വന്നതോടെയാണ്.

പാര്‍ട്ടി ദേശീയ നേതൃത്വം എംടി രമേശിനെ ആണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സംസ്ഥാന സമിതി യോഗം ഇതിന് മുന്നോടിയായി എംടി രമേശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മറ്റെതെങ്കിലും ചുമതലകളിലേക്ക് സുരേന്ദ്രനെ മാറ്റുമെന്നാണ് സൂചന.

പുതിയ സ്ഥാനമാറ്റ നടപടികള്‍ കൂടുതല്‍ ആരോപണങ്ങള്‍ കെ സുരേന്ദ്രനെതിരെ ഉയരുന്ന സാഹചര്യത്തിലാണ്. ദേശീയ നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത് സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ പേരുദോഷം ഒഴിവാക്കാനാണ്. ദേശീയ നേതൃത്വം മുന്നോട്ട് വച്ച നിര്‍ദേശം കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് വിവാദ വിഷയങ്ങളില്‍ നിയമപരമായി നടപടികള്‍ നേരിടുന്നത് വരെ ഉപാധികളോടെ തുടരാം എന്നതായിരുന്നു

കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കെ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ എതിര്‍വിഭാഗം സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.