കോവിഡ് വ്യാപനം നടക്കുന്ന പശ്ചാത്തലത്തില്‍ ആറ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാലിദ്വീപ്. ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശ്രീലങ്കയ്ക്ക് പിന്നാലെ മാലിദ്വീപും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മാലിദ്വീപില്‍ എത്തിയത്.

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് രോഗികളില്‍ 15 മടങ്ങ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കര്‍ശന നടപടിയിലേക്ക് മാലിദ്വീപ് കടന്നിരിക്കുന്നത്. എന്നാല്‍ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചാണ് മാലിദ്വീപിന്റെ നിലനില്‍പ്പ് എന്ന് തന്നെ പറയാം.
ആരോഗ്യ പ്രവര്‍ത്തകരൊഴികെ ദക്ഷിണേഷ്യയില്‍ നിന്നുള്ള വിദേശ തൊഴിലാളികളുടെ പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നു.