കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 985 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 288,184 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.36 ശതമാനമായി കുറഞ്ഞു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന ഒമ്ബത് പേര്‍ മരണമടഞ്ഞതോടെ രാജ്യത്തെ മരണ നിരക്ക് 1,669 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.83 ശതമാനമാണ് .1,166 പേരാണ് ബുധനാഴ്ച കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരുടെ എണ്ണസ്റ്റ 273,289 ആയി. 13,226 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണ വിഭാഗത്തില്‍ 197 പേര്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു