സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനം കാര്യക്ഷമമല്ലെന്നും കേന്ദ്രത്തിന്റെ പ്രവർത്തനവും പരാജയമെന്ന് കെ.സുധാകരൻ എംപി. ഓക്സിജനും വെന്റിലേറ്ററും ആവശ്യത്തിനില്ല. ആംബുലൻസ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്.

ന്യായമായ നിരക്കിൽ പിപിഇ കിറ്റ് എത്തിക്കാൻ സാധിക്കുന്നില്ല. കൊവിഡ് വെച്ച് ഇടതുപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും കെ. സുധാകരൻ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന് കേന്ദ്രവും വേണ്ട നടപടികള്‍ എടുക്കുന്നില്ല. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എംപി ഫണ്ട് ചിലവഴിക്കാന്‍ ഇല്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കിയില്ല. എംപിമാര്‍ നിസ്സഹായകരാണെന്നും അദ്ദേഹം പറഞ്ഞു.