തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യ ലീഡ് യുഡിഎഫിന്, മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍ .വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍ .കോഴിക്കോട് ജില്ലയില്‍ 13 മണ്ഡലങ്ങളിലുമായി ആകെ 25, 206 തപാല്‍ വോട്ടുകളാണ് എണ്ണാനുള്ളത് .

തപാല്‍ വോട്ട് എണ്ണി തുടങ്ങുമ്ബോള്‍ കോഴിക്കോട് നോര്‍ത്തില്‍ 5 വോട്ട് ലീഡ് തോട്ടത്തില്‍ രവീന്ദ്രന് .പാലായില്‍ ജോസ് കെ. മാണി, നേമത്ത് വി.ശിവന്‍കുട്ടി മുന്നില്‍ .ഉടുംമ്ബന്‍ചോലയില്‍ എം.എം.മണി, ആറന്മുളയില്‍ വീണ ജോര്‍ജ്, അരുവിക്കരയില്‍ കെ.എസ്.ശബരിനാഥന്‍ എന്നിവര്‍മുന്നില്‍ .

വടക്കാഞ്ചേരിയില്‍ സേവിയര്‍ ചിറ്റിലപ്പിള്ളിക്ക് ആദ്യ ലീഡ് .റാന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ മുന്നില്‍ . പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണും ലീഡ് ചെയ്യുന്നു .പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല മുന്നിട്ടുനില്‍ക്കുന്നു. ചവറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ മുന്നില്‍ .