ത്രില്ലര്‍ സിനിമ ചെയ്യുന്നവരോട് വീണ്ടും ത്രില്ലര്‍ ചെയ്യുകയാണോ എന്ന ചോദ്യം ഒരിക്കലും ആരും ചോദിക്കാറില്ല. എന്നാല്‍ സ്‌പോര്‍സ് സിനിമകളുടെ കാര്യം വരുമ്ബോള്‍ അങ്ങനെയല്ലെന്ന് രജിഷ വിജയന്‍. തന്റെ പുതിയ സ്‌പോര്‍ട്ട്‌സ് ചിത്രമായ ഖോ ഖോയെ കുറിച്ച്‌ മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്. അത്തരത്തില്‍ സ്‌പോര്‍ട്ട്‌സ് ഡ്രാമകള്‍ ചെയ്യുന്നവരോട് ചോദ്യം വരുന്നതിന്റെ കാരണവും രജിഷ വ്യക്തമാക്കി.

സ്‌പോര്‍ട്ട് ജോനറില്‍ വളരെ കുറച്ച്‌ സിനിമകള്‍ മാത്രമെ ഉണ്ടാവുന്നുള്ളു എന്നതാണ് ഇത്തരം ചോദ്യങ്ങളുടെ കാരണമെന്നാണ് രജിഷ പറയുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിനിമകള്‍ ഉണ്ടാവുന്ന ഇന്റസ്ട്രി നമ്മുടെ ഇന്ത്യന്‍ സിനിമ ഇന്റസ്ട്രിയാണ്. പക്ഷെ അതില്‍ തന്നെ വളരെ ചുരുക്കം സിനിമകളാണ് സ്‌പോര്‍ട്ട്സ് ജോനറില്‍ വരുന്നത്. അതില്‍ പകുതി മുക്കാലും ബയോപിക്കുകളാണ്. ബയോപിക്കുകള്‍ അല്ലാത്ത സ്‌പോര്‍ട്ട്‌സ് ഡ്രാമകള്‍ വരുന്നത് വളരെ കുറവാണെന്നും രജിഷ ചൂണ്ടിക്കാട്ടി.

‘ഞാന്‍ പൊതുവെ കണ്ടൊരു കാര്യമാണ്, ത്രില്ലര്‍ സിനിമ ചെയ്യുന്നവരോട് ആരും അയ്യോ നിങ്ങള്‍ വീണ്ടും ത്രില്ലര്‍ സിനിമ ചെയ്യുന്നല്ലോ എന്ന്. അത് കോമടിയാണെങ്കിലും, ഡ്രാമയാണെങ്കിലും, റോം കോമാണെങ്കിലും അങ്ങനെ തന്നെയാണ്. പക്ഷെ സ്‌പോര്‍ട്ട്‌സിനോട് മാത്രം ഇങ്ങനെയൊരു ചോദ്യം വരാനുള്ള കാരണം അത്ര സ്‌പോര്‍ട്ട്‌സ് സിനിമകളെ മൊത്തത്തില്‍ ഉണ്ടാവുന്നുള്ളു എന്നതാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിനിമകള്‍ ഉണ്ടാവുന്ന ഇന്റസ്ട്രി നമ്മുടെ ഇന്ത്യന്‍ സിനിമ ഇന്റസ്ട്രിയാണ്.

പക്ഷെ അതില്‍ തന്നെ വളരെ ചുരുക്കം സിനിമകളാണ് സ്‌പോര്‍ട്ട്്‌സ് ജോനറില്‍ വരുന്നത്. അതില്‍ പകുതി മുക്കാലും ബയോപിക്കുകളാണ്. ബയോപിക്കുകള്‍ അല്ലാത്ത സ്‌പോര്‍ട്ട്‌സ് ഡ്രാമകള്‍ വരുന്നത് വളരെ കുറവാണ്. ആകെ വളരെ കുറച്ച്‌ സിനിമ ചെയ്യുന്ന എന്റെ കരിയറില്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറഞ്ഞാല്‍ ചെയ്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ വീണ്ടും ചെയ്യാതിരിക്കുക എന്നതാണ്.

അപ്പോ ഫൈനല്‍സ് ചെയ്ത ഞാന്‍ ഖോ ഖോ ചെയ്യണമെങ്കില്‍ ഫൈനല്‍സുമായി യാതൊരു വിധത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കാന്‍ വളരെ വ്യത്യസ്തമായ ഒരു സ്‌പോര്‍ട്ട്‌സ് ഡ്രാമ തന്നെയാണ് ഖോ ഖോ. വളരെ വ്യത്യസ്തമായ രണ്ട് സ്‌പോര്‍ട്ട്‌സ് സ്‌ക്രിപ്റ്റുകള്‍ എന്റെ കരിയറില്‍ ഇത്ര പെട്ടന്ന് വന്നു എന്നത് എന്റെ ഭാഗ്യമാണ്.’

ഖോ ഖോ വിഷു ദിനത്തിലാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ‘ഒറ്റമുറി വെളിച്ചം’ ഒരുക്കിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. ടോബിന്‍ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.