യഥാര്‍ത്ഥത്തില്‍ വിവാഹശേഷം സ്ത്രീകള്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളാണ് ഉള്ളത്. വിവാഹം കഴിക്കുന്നതിന് മുമ്ബുള്ള നാളുകളില്‍ സ്ത്രീകള്‍ ഭക്ഷണം കാര്യമായി നിയന്ത്രിക്കുന്നത് തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നായ വിവാഹ ചടങ്ങില്‍ താന്‍ വളരെ ആകര്‍ഷകത്വമുള്ളവളായി കാണപ്പെടണം എന്ന് സ്ത്രീ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതിനായി അവര്‍ ഡയറ്റ് ശീലിക്കുകയും കൂടുതലായി വ്യായാമം ചെയ്യുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ പതിവില്‍ നിന്നും അധികമായി ശരീരഭാരം കുറയുകയും വിവാഹ വേദിയില്‍ സ്ത്രീകള്‍ ഏറെ മെലിഞ്ഞവരായി കാണപ്പെടുകയും ചെയ്യുന്നു. എന്നാല്‍ വിവാഹം കഴിയുന്നതോടെ മിക്ക സ്ത്രീകളും ഭക്ഷണ നിയന്ത്രണത്തില്‍ നിന്നും പിന്നോട്ട് പോകുകയാണ് പതിവ്. വ്യായാമവും അങ്ങനെ നടക്കാറില്ല. ഇക്കാരണത്താല്‍ അവര്‍ പെട്ടെന്ന് തടിച്ചതായി മറ്റുള്ളവര്‍ക്ക് തോന്നുകയും ചെയ്യും.