രാജ്യത്ത് കോ​വി​ഡ്​ പ്ര​തി​രോ​ധ​വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്​ വ​ര്‍​ധി​പ്പി​ക്ക​ണമെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്​​ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളോ​ടും നി​ര്‍​ദേ​ശി​ച്ചു.മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള അ​ടു​ത്ത ഘ​ട്ട​ത്തി​ലെ ല​ക്ഷ്യം നേ​ടാ​ന്‍ ഇ​ത്​​ ആ​വ​ശ്യ​മാ​ണ്. രാ​ജ്യ​ത്ത്​ വ​ലി​യ വി​ഭാ​ഗം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മു​ന്‍​നി​ര പോ​രാ​ളി​ക​ള്‍​ക്കും വാ​ക്​​സി​ന്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി രാ​ജേ​ഷ്​ ഭൂ​ഷ​ണ്‍ ചീ​ഫ്​​സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക്​ അ​യ​ച്ച ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രാ​ഴ്​​ച നാ​ലു ദി​വ​സം വാ​ക്​​സി​ന്‍ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​ട​ന്‍ ​ നീ​ങ്ങ​ണം.

ജ​ന​സം​ഖ്യ​യി​ലെ പ​കു​തി​യി​ലേ​റെ പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ എ​ന്ന ല​ക്ഷ്യ​ത്തി​ന്​ ഇ​ത്​ ആ​വ​ശ്യ​മാ​ണ്. ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ ആ​ഴ്​​ച​യി​ല്‍ ര​ണ്ടു ദി​വ​സം വാ​ക്​​സി​ന്‍ ന​ല്‍​കു​േ​മ്ബാ​ള്‍ മ​റ്റു ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ നാ​ലോ അ​തി​ല​ധി​ക​മോ ദി​വ​സം ന​ല്‍​കു​ന്നു. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ മാ​ര്‍​ച്ചോ​ടെ പ്രാ​യ​മാ​യ​വ​ര്‍​ക്കും മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കു​മാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ ന​ല്‍​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.