വാ​ഷിം​ഗ്ട​ണ്‍: നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യം പെ​ഴ്സി​വി​യ​റ​ന്‍​സ് റോ​വ​ര്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി. ഏ​ഴു മാ​സ​ത്തെ യാ​ത്ര​യ്ക്ക് ഒടുവിലാണ് പെ​ഴ്സി​വി​യ​റ​ന്‍​സ് റോ​വ​ര്‍ വെള്ളിയാഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ ചൊ​വ്വ​യി​ലെ ജെ​സ​റോ ഗ​ര്‍​ത്ത​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്.

പാ​ര​ച്യൂ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പേ​ട​ക​ത്തി​ന്‍റെ വേ​ഗം കു​റ​ച്ച്‌ റോ​വ​ര്‍ ലാ​ന്‍​ഡ് ചെയ്യുകയായിരുന്നു. പെ​ഴ്സി​വി​യ​റ​ന്‍​സ് റോ​വ​റും ഇ​ന്‍​ജെ​ന്യു​റ്റി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചെ​റു ഹെ​ലി​കോ​പ്റ്റ​റു​മാ​ണ് ദൗ​ത്യ​ത്തി​ലു​ള്ള​ത്. മ​റ്റൊ​രു ഗ്ര​ഹ​ത്തി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ത്തു​ന്ന ആ​ദ്യ ദൗ​ത്യ​മാണ് ഇതെന്ന സവിശേഷതയുമുണ്ട്.

2020 ജൂ​ലൈ 30നാണ് പെ​ഴ്സി​വി​യ​റ​ന്‍​സ് വി​ക്ഷേ​പി​ച്ച​ത്. അ​റ്റ്ല​സ് 5 റോ​ക്ക​റ്റ് ഉപയോ​ഗിച്ചായിരുന്നു വിക്ഷേപണം. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ചൊ​വ്വ​യി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ദൗ​ത്യ​മാ​ണി​ത്. യു​എ​ഇ​യു​ടെ​യും ചൈ​ന​യു​ടെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ചൊ​വ്വ​യെ വ​ല​യം വ​യ്ക്കു​ന്നു​ണ്ട്. ഭൂ​മി​യു​ടെ ഏ​റ്റ​വു​മ​ടു​ത്ത് ചൊ​വ്വ വ​ന്ന ജൂ​ലൈ​യി​ലാ​ണ് മൂ​ന്ന് പ​ദ്ധ​തി​ക​ളും വി​ക്ഷേ​പി​ച്ച​ത്.

ഒ​ന്‍​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ മാ​ത്ര​മാണ് ഇ​തു​വ​രെ ചൊ​വ്വ​യി​ല്‍ വി​ജ​യ​ക​ര​മാ​യി ലാ​ന്‍​ഡ് ചെ​യ്തി​ട്ടു​ള്ളത്. യു​എ​സ് വി​ക്ഷേ​പി​ച്ച​വ​യാ​ണ് ഒ​ന്‍​പ​തും. ഒ​രു ചെ​റു​കാ​റി​ന്‍റെ വ​ലു​പ്പ​മാണ് പെ​ഴ്സി​വി​യ​റ​ന്‍​സ് റോ​വ​റിനുള്ളത്. ചൊ​വ്വ​യി​ല്‍ ജീ​വ​ന്‍ നി​ല​നി​ന്നി​രു​ന്നോ​യെ​ന്ന് അറിയാനാവും റോവറിന്റെ ശ്രമം. ജ​ലം നി​റ​ഞ്ഞ ന​ദി​ക​ളും ത​ടാ​ക​വും 350 കോ​ടി വ​ര്‍​ഷം മു​ന്‍​പ് ജെ​സീ​റോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2031 ല്‍ ​സാമ്ബിളുമായി പേ​ട​കം ഭൂ​മി​യി​ല്‍ മ​ട​ങ്ങി​യെ​ത്തും. പ​രീ​ക്ഷ​ണ​ത്തി​നു​ള്ള ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ളും 23 കാ​മ​റ​ക​ളും ര​ണ്ട് മൊ​ക്രോ​ഫോ​ണും പേ​ട​ക​ത്തി​ലു​ണ്ട്.