കർഷക സമരവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം സച്ചിന്റെ ട്വീറ്റ് വിവാദമായിതിനെ തുടർന്ന് ധോണിയുടെ ദൃശ്യവും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.

ട്രാക്ടർ ഓടിക്കുന്ന ധോണിയുടെ ദൃശ്യമാണ് നിലവിലെ ചർച്ചാ വിഷയം. കർഷക സമരത്തിന് പിന്തുണയേകിയാണ് താരം ട്രാക്ടർ ഓടിക്കുന്നതെന്നാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. എന്നാൽ ഇതല്ല യാഥാർത്ഥ്യം.

ധോണി ട്രാക്ടർ ഓടിച്ചു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഇത് കർഷക സമരവുമായി ബന്ധപ്പെട്ടല്ല. കർഷക സമരം ആരംഭിക്കുന്നത് 2020 ഓ​ഗസ്റ്റിലാണ്. എന്നാൽ ഈ വിഡിയോ പുറത്ത് വരുന്നത് 2020 ജൂണിലാണ്.

കഴിഞ്ഞ വർഷം ജൂണിൽ മഹീന്ദ്രയുടെ സ്വരാജ് ട്രാക്ടർ ധോണി ങ്ങിയിരുന്നു. ഇത് ഓടിച്ച് നോക്കുന്ന വിഡിയോയാണ് നിലവിൽ കർഷക സമരത്തിന് പിന്തുണയർപ്പിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്നത്.