സെക്രട്ടേറിയറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിച്ച് ദേശീയ ഗെയിംസ് ജേതാക്കൾ. സർക്കാരിൽ നിന്ന് ജോലി സംബന്ധമായ ഉറപ്പ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് മെഡൽ ജേതാക്കൾ മുടി മുറിച്ച് പ്രതിഷേധിച്ചത്. ഇവർക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.

ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികളും സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്‌സും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കടുപ്പിക്കുകയാണ്. സമരം 24 ദിവസം പിന്നിട്ട ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികൾ ഉപവാസ സമരം തുടങ്ങി. പതിനൊന്നാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്‌സിൻറെ പ്രതിഷേധം. ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം.