താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുറച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കും. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്.

ആരോഗ്യവകുപ്പ്, വനംവകുപ്പ്, കെപ്‌കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും. സര്‍ക്കാര്‍ കോളജുകളില്‍ നൂറോളം അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. ഇതിനു പുറമേ ഹയര്‍ സെക്കന്‍ഡറി വകുപ്പിലടക്കം കൂടുതല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.