പാലക്കാട് കോങ്ങാടുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. എഴക്കാട് സ്വദേശികളായ സിദ്ധാർത്ഥ്, അനന്തു ,വിഗ്‌നേഷ് എന്നിവരാണ് മരിച്ചത്.

കോങ്ങാട് മുണ്ടൂർ ഒൻപതാം മൈലിലാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്കുകൾ അമിതവേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.