ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്ത കോവിഡ് വാക്‌സിന്‍ മെക്‌സിക്കോയിലെത്തി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിനാണ് ഇന്ത്യ മെക്‌സിക്കോയ്ക്ക് നല്‍കിയത്.

വാക്‌സിന്‍ സ്വീകരിച്ച ശേഷം മെക്‌സിക്കന്‍ പ്രതിനിധി മാര്‍ക്കേലോ ഇബ്രോഡ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനായി ഇന്ത്യ നല്‍കിയ പിന്തുണ വിലമതിക്കാനാകാത്തതാണ്. മെക്‌സിക്കോയ്ക്ക് ലഭിച്ച ഏറ്റവും വലിയ വാക്‌സിന്‍ ഡോസുകളാണിത്. രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഇത് വളരെയേറെ സഹായകമാകും. മാര്‍ക്കെലോ ഇബ്രാഡ് ട്വിറ്ററില്‍ കുറിച്ചു.