ഭോ​പ്പാ​ല്‍: മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന് ആ​ദ​ര​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. സു​ഷ​മാ സ്വ​രാ​ജി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​തി​മ സ്ഥാ​പി​ക്കും. സു​ഷ​മാ സ്വ​രാ​ജി​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​ക ദി​ന​മാ​യ ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സു​ഷ​മ​യു​ടെ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​മാ​യി​രു​ന്ന വി​ദി​ഷ​യി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കു​ക. വി​ദി​ഷ​യി​ലെ ടൗ​ണ്‍ ഹാ​ളി​ല്‍ പ്ര​തി​മ സ്ഥാ​പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ജ​ന്മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ സു​ഷ​മ സ്വ​രാ​ജി​ന്‍റെ വ​സ​തി​യി​ല്‍ എ​ത്തി ആ​ദ​ര​മ​ര്‍​പ്പി​ച്ചു.