ടെക്സസില്‍ കോവിഡ് മരണസംഖ്യ 40,000 കവിഞ്ഞു.വെള്ളിയാഴ്ച സംസ്ഥാനത്ത് 324 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 40095 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത് 11371 പേര്‍ക്കാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2541845 ആയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ചയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ 34.3% കുറവുണ്ടായതായി ജോണ്‍ ഹോപ് കിന്‍സ് യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെക്സസ് ജനസംഖ്യയില്‍ 9.8 ശതമാനം പേര്‍ക്ക് മാത്രമേ ഇതുവരെ ഒരു ഡോസ് ഫൈസറോ, മൊഡേര്‍ണ വാക്സീന്‍ ലഭിച്ചിട്ടുള്ളൂ. രണ്ട് ഡോസ് ലഭിച്ചവരുടെ ശതമാനം 3.6 മാത്രമാണെന്ന് സിഡിസിയുടെ അറിയിപ്പില്‍ പറയുന്നു. 2.1 മില്യന്‍ ടെക്സസ് ജനത കോവി‍ഡില്‍ നിന്നും മോചിതരായിട്ടുണ്ട്.