യുഎഇയില്‍ 3,167 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5,059 േപര്‍ രോഗമുക്തി നേടി. 13 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 1,014 ആയി. യുഎഇയില്‍ ഇതുവരെ 348,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 331,839 പേര്‍ രോഗമുക്തി നേടി.

അതേസമയം യു.​എ.​ഇ​യി​ല്‍ ഇ​തു​വ​രെ ന​ല്‍​കി​യ​ത്​ 50 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ന്‍. ഇ​തു​വ​രെ 50,05,264 ഡോ​സാ​ണ്​ ന​ല്‍​കി​യ​ത്. നൂ​റി​ല്‍ 50.61 പേ​രും വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ചെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​തി​ല്‍ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രും ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രും ഉ​ള്‍​പ്പെ​ടു​ന്നു.