പി പി ചെറിയാൻ

ജനു 20 നു  കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ അമേരിക്കയുടെ ചരിത്ര താളികളിൽ തങ്ക ലിപികളാൽ പുതിയ അദ്ധ്യായം എഴുതിച്ചേർക്കപെടുന്നുവന്നു മാത്രമല്ല  ഇന്ത്യൻ വംശജർക്കു അഭിമാന മുഹൂർത്തം കൂടി സമ്മാനിക്കുന്നു  . യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വർഗ്ഗക്കാരി, ആദ്യത്തെ ഇന്ത്യൻ- അമേരിക്കൻ വംശജ എന്നീ നേട്ടങ്ങളാണ് കമലാ ഹാരിസ് ഇതോടെ കൈവരികുന്നത് . വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ അമ്മയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് കമലാ ഹാരിസ് രംഗത്തെത്തിയത്.
ഇന്ന് എന്റെ സാന്നിധ്യത്തിന് ഉത്തരവാദിയായ സ്ത്രീയോട് ഞാൻ കടപ്പെട്ടിരിക്കുന്നു, എന്റെ അമ്മ ശ്യാമള ഗോപാലൻ ഹാരിസ്. 19 ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് ഇവിടെയെത്തിയപ്പോൾ ഒരിക്കൽപ്പോലും അവർ ഈ നിമിഷം സങ്കൽപ്പിച്ചിരിക്കില്ല. പക്ഷേ അമേരിക്കയിൽ ഇതുപോലുള്ള നിമിഷം സാധ്യമാകുമെന്ന് അവർ വളരെ ആഴത്തിൽ വിശ്വസിച്ചു ” ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമലാ ഹാരിസ്.
അവരുടെ തലമുറയിലുള്ള സ്ത്രീകളെക്കുറിച്ചു  ചിന്തിക്കുമ്പോൾ . കറുത്ത സ്ത്രീകൾ, ഏഷ്യൻ സ്ത്രീകൾ, ലാറ്റിന, അമേരിക്കൻ സ്ത്രീകൾ എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങളാണ് മനസ്സിൽ കടന്നുവരുന്നത്  നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം ഇന്നത്തെ നിമിഷത്തിന് വേണ്ടി വഴിയൊരുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബൈഡന്റെ ജന്മദേശമായ ഡെലവെയറിലെ വിൽമിംഗ്ടണിൽ ഒരു പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കവെ  57 കാരിയായ കമല പറഞ്ഞു
ജോ ബിഡനൊപ്പം യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രസംഗത്തിലാണ് കമല ഹാരിസ് തന്റെ ഇന്ത്യൻ വേരുകളെക്കുറിച്ചും പരാമർശിക്കുകയും തമിഴ്‌നാട്ടിലേക്കുള്ള അവളുടെ ബാല്യകാല യാത്രകളെക്കുറിച്ചും തുറന്ന് സംസാരിച്ചത്. തന്റെ ആന്റിമാരിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും കമല പരാമർശിച്ചു.
 കമലാഹാരിസിന്റെ ഉജ്ജ്വല വിജയത്തിന് ആശംസകളർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. നിങ്ങളുടെ ആന്റിമാർക്ക് മാത്രമല്ല എല്ലാ ഇന്ത്യൻ- അമേരിക്കക്കാർക്കും വളരെയധികം അഭിമാനിക്കാനുള്ള നിമിഷമാണെന്നും അദ്ദേഹം കുറിച്ചു.യുഎസ് തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനായി ലോകം മുഴുവൻ കാത്തിരിക്കുമ്പോൾ കമല ഹാരിസിന്റെ മുത്തശ്ശിമാരുടെ ഗ്രാമായ തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത തുളസേന്ദ്രപുരയിൽ കമലയുടെ വിജയത്തിനായി പ്രത്യേക പൂജകളും നടത്തിയിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും റിട്ടയേർഡ് ഇന്ത്യൻ സിവിൽ സർവീസുകാരനായ പി വി ഗോപാലന്റെ മകൾ ശ്യാമള ഗോപാലന്‍ തമിഴ്നാട്ടിലെ ബസന്ത് നഗറിലാണ് ജനിച്ചത്. തന്റെ ഇരുപതാം വയസിലാണ് ശ്യാമള ഗോപാലന്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെത്തിയത്.  ബ്രിട്ടീഷ് ജമൈക്കന്‍ വംശജയായ സ്റ്റാന്‍ഫോര്‍ഡ് സാമ്പത്തിക വിഭാഗം പ്രൊഫസര്‍ ഡൊണാള്‍ഡ് ഹാരിസിനെ വിവാഹം കഴിച്ചു.കമല ഹാരിസ് കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലാണ് ജനിച്ചത് 1964 ഒക്ടോബര്‍ 20ന് ജനിച്ച കമലയ്ക്ക് ഏഴു വയസ്സായപ്പോള്‍ ഇരുവരും വിവാഹമോചിതരായി. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിന് ശേഷം അമ്മ ശ്യാമള ഗോപാലന്‍ ഹാരിസിനൊപ്പം ആയിരുന്നു കമല വളര്‍ന്നത്. .അറിയപ്പെടുന്ന പൗരാവകാശ പ്രവര്‍ത്തകയും കാന്‍സര്‍ ഗവേഷകയും ആയിരുന്നു ശ്യാമള ഗോപാലന്‍.അമ്മ വഴിയാണ് കമല ഹാരിസിന്റെ ഇന്ത്യന്‍ ബന്ധം. ശ്യാമള ഗോപാലന്‍ ചെന്നൈ സ്വദേശിയാണ്. 2009ലാണ് ശ്യാമള ഗോപാലന്‍ മരിച്ചത്. കമലയെ കൂടാതെ മായ എന്ന മകളും ഇവര്‍ക്കുണ്ട്. രണ്ട് പേര്‍ക്കും ഇന്ത്യന്‍ പേരുകളാണ് ശ്യാമള ഗോപാലന്‍ നല്‍കിയത്. മായ കാനഡയിലാണ് താമസിക്കുന്നത്. കമല ഹാരിസിന്റെ മുത്തച്ഛന്‍ പിവി ഗോപാലന്‍ സ്വാതന്ത്ര്യ സമര സേനാനിയും സിവില്‍ സര്‍വീസ് ഓഫീസറുമായിരുന്നു. സാംബിയയില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
അവസാനമായി 2009 ൽ കമലാ ഹാരിസ് ഇന്ത്യയിലെക്ക് വന്നത് അമ്മയുടെ ചിതാഭസ്മവുമായാണ്. അമ്മയുടെ ചിതാഭസ്മം ഇന്ത്യൻ മഹാസമുദ്രത്തിലെ വെള്ളത്തിലാണ് ഒഴുക്കിയത്. ജീവിതത്തിലുടനീളം കമല ഇന്ത്യയിലുള്ള അമ്മായിമാരുമായും അമ്മാവന്മാരുമായും ബന്ധം പുലർത്തിയിരുന്നു. ജമൈക്കയിലെ പിതാവിന്റെ കുടുംബത്തെയും അവർ സന്ദർശിക്കാറുണ്ട്. മുത്തച്ഛന്‍ പി വി ഗോപാലന്‍ തന്റെ ജീവിതത്തെ സ്വാധീനിച്ച ഏറ്റവും വലിയ വ്യക്തിത്വം എന്ന് പല അഭിമുഖങ്ങളിലും കമല പറഞ്ഞിട്ടുണ്ട്.
ഹൊവാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷം കമല ഹാരിസ് ഹേസ്റ്റിംഗ്‌സിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം സ്വന്തമാക്കി. അലമേഡ കൗണ്ടി ജില്ലാ അറ്റോര്‍ണിയുടെ ഓഫീസിലാണ് കമല ഹാരിസിന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.
2003ല്‍ കമല ഹാരിസ് അലമേഡ, സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി എന്നിവയുടെ ജില്ലാ അറ്റോര്‍ണിയായി നിയമിക്കപ്പെട്ടു. ഇക്കാലത്താണ് മയക്കുമരുന്ന് കുറ്റവാളികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും ജോലിയും തേടാനുളള അവസരമൊരുക്കുന്ന പദ്ധതിക്ക് കമല ഹാരിസ് തുടക്കം കുറിച്ചത്. 2004 മുതല്‍ 2011 വരെ കമല ഹാരിസ് സാന്‍ ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചു.
2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയും കമല ഹാരിസ് സേവനം അനുഷ്ടിച്ചു. പുരോഗമനവാദിയായ പ്രോസിക്യൂട്ടര്‍ ആയിട്ടാണ് കമല ഹാരിസ് അറിയപ്പെട്ടത്. 2017ലാണ് കമല ഹാരിസ് കാലിഫോര്‍ണിയയുടെ സെനറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍-അമേരിക്കന്‍ വംശജയും രണ്ടാമത്തെ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജയുമായി കമല ഹാരിസ്.
ഹോംലാന്‍സ് സെക്യൂരിറ്റി, ഗവണ്‍മെന്റ് അഫയേഴ്‌സ് കമ്മിറ്റി, സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സ്, കമ്മിറ്റി ഓണ്‍ ദി ജൂഡീഷ്യറി, കമ്മിറ്റി ഓണ്‍ ദി ബഡ്ജറ്റ് എന്നിവയിലും കമല ഹാരിസ് സേവനം അനുഷ്ടിച്ചു. കമല ഹാരിസ് കാലിഫോര്‍ണിയയിലെ എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. തൊഴിലാളികളുടെ ശമ്പള വര്‍ധനവിന് കമല ഹാരിസ് നിയമം കൊണ്ടുവന്നു.
ക്രിമിനല്‍ നിയമ വ്യവസ്ഥയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. എല്ലാ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിരക്ഷ അവകാശമാക്കി. ജോലിക്കാരായ മാതാപിതാക്കളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് നടപടികളെടുത്തു. വംശീയത്ക്ക് എതിരെ ശക്തമായ നിലപാടുകളാണ് കമല ഹാരിസ് സ്വീകരിച്ചിരുന്നത്. ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകത്തില്‍ അടക്കം കമല ഹാരിസ് ശക്തമായി പ്രതികരിച്ചിരുന്നു.
. 2004ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആയാണ് കമലയുടെ പൊതുരംഗപ്രവേശം. 2007ല്‍ ഇവിടെ നിന്ന് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായി. ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ ദക്ഷിണേഷ്യന്‍ അമേരിക്കന്‍ ആയിരുന്നു കമല ഹാരിസ്.
ഒബാമ യു എസ് പ്രസിഡണ്ടായിരുന്നപ്പോൾ കമലയെ യു എസ് അറ്റോര്‍ണി ജനറലാക്കാന്‍ നീക്കമുണ്ടായിരുന്നു.  എന്നാല്‍ ആ പദവിയില്‍ തനിക്ക് താത്പര്യമില്ലെന്ന് അവര്‍ പ്രസ്താവനയിറക്കി. 2016ല്‍ സുപ്രിംകോടതി ജഡ്ജ് ആന്റോണിന്‍ സ്‌കല്ല മരിച്ചതിന് ശേഷം കമല സുപ്രിംകോടതി അസോസിയേറ്റ് ജസ്റ്റിസ് ആകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ യു എസ് സെനറ്റിലേക്ക് മത്സരിക്കാനാണ് ആഗ്രഹം എന്നു പറഞ്ഞ് അതും അവര്‍ വേണ്ടെന്നു വച്ചു. യു എസ് സെനറ്റില്‍ കാലിഫോര്‍ണിയയില്‍ 24 വര്‍ഷം ജൂനിയര്‍ സെനറ്ററായി ഇരുന്ന ശേഷമാണ് ബാര്‍ബറ ബോക്സര്‍ റിട്ടയര്‍ ചെയ്ത സീറ്റില്‍ മത്സരിക്കാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 2015ല്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു. ആദ്യ തെരഞ്ഞെടുപ്പില്‍ ലോറെറ്റ സാഞ്ചസിനെയാണ് കമല പരാജയപ്പെടുത്തിയത്.
2018ല്‍ ഇവര്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിലെത്തി കാംബ്രിജ് അനാലിറ്റിക റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെയും വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വെയ്ലിനെയും ചോദ്യം ചെയ്ത സമിതിയില്‍ ഇവരുമുണ്ടായിരുന്നു. ട്രംപിന്റെ ഫാമിലി സപറേഷന്‍ നയത്തിനെതിരെയും അവര്‍ ശക്തമായി രംഗത്തുവന്നു.നിലവില്‍ കമ്മിറ്റി ഓഫ് ബജറ്റ്, കമ്മിറ്റി ഓഫ് ജുഡീഷ്യറി എന്നിവ അടക്കം നാലു പ്രധാന സമിതികളിലെ അംഗമാണ് കമല.. ജോര്‍ജ് ഫ്‌ലോയിഡ് വധത്തിന് പിന്നാലെ അമേരിക്കയിൽ ഉടലെടുത്ത വംശീയ പ്രക്ഷോപവും കമല ഹാരിസിന്റെ നോമിനേഷനും പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് വലിയ തലവേദന ശ്രീഷ്ടിച്ചിരുന്നു അമേരിക്കൻ അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ 2014 ലാണ് കമല തന്റെ ജീവിതപങ്കാളിയാക്കിയത്.ഡഗ്ലസ് എംഹോഫിന്റെ മുൻ ഭാര്യയിലുള്ള മക്കൾ കോൾ എംഹോഫ്, എല്ല എംഹോഫിന്റെ കൂടെ വാഷിംഗ്ടൺ ഡി സിയിലാണ് താമസം.