ശബരിമല സന്നിധാനത്ത് ദര്‍ശന പുണ്യമേകി മഹാദീപാരാധനയും മകരവിളക്ക് ദര്‍ശനവും നടന്നു. ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോര്‍ഡ് അധികൃതരും അയ്യപ്പ സേവാസംഘവും സ്വീകരിച്ച്‌ ആനയിച്ച്‌ വൈകിട്ട് ആറരയോടെ സന്നിധാനത്തെത്തിച്ചു. തിരുവാഭരണങ്ങള്‍ തന്ത്രി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി.

തുടര്‍ന്ന് 6.40 ന് മഹാദീപാരാധന നടന്നു. 6.41ന് പൊന്നമ്ബല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 5000 പേര്‍ക്ക് മാത്രമാണ് ഇന്ന് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്. മകരവിളക്കിനോട് അനുബന്ധിച്ച്‌ വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയിലുണ്ടായിരുന്നത്. ഈ മാസം 20 ന് മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച്‌ ക്ഷേത്ര നട അടക്കും.