അനുഷ്ക ശര്‍മ്മയും വിരാട് കോഹ്‌ലിയും ഇപ്പോള്‍ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളാണ്. 2021 ജനുവരി 11 ന് അനുഷ്ക ശര്‍മ്മ മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. 2020 ഓഗസ്റ്റിലാണ് ദമ്ബതികള്‍ പുതിയ അതിഥിയെപറ്റി പുറംലോകത്തെ അറിയിച്ചത് .വിരാട് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വിരാട് അറിയിച്ചു. എല്ലാവരുടേയും സ്നേഹത്തിനും ആശംസയ്ക്കും നന്ദിയുണ്ടെന്നും കോലി ട്വിറ്ററിലൂടെ അറിയിച്ചു.മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോകള്‍ ഇതാ: 2020 ഓഗസ്റ്റില്‍ അനുഷ്ക ശര്‍മ്മയും വിരാട് കോഹ്‌ലിയും തങ്ങളുടെ ആദ്യ കുട്ടിയുടെ വരവ് 2021 ജനുവരിയില്‍ പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.