ലക്‌നൗ : പത്തു വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഇരുപതു വയസ്സുള്ള യുവാവിനെതിരെ പോലീസ് കേസെടുത്തു . ഉത്തര്‍പ്രദേശിലെ കാക്റൗളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത് . യുവാവ് നിലവില്‍ ഒളിവിലാണ് .

കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അടുത്തുള്ള പാടത്ത് എത്തിച്ച്‌ പീഡിപ്പിച്ചു എന്നാണ് പരാതി. വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയാണ് മാതാപിതാക്കളോട് സംഭവത്തെ കുറിച്ച്‌ പറയുന്നത്.

പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട് . പീഡന വിവരം പുറത്തറിഞ്ഞതോടെ യുവാവ് ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.