മുംബൈ : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ട്ട് പേ​ര്‍​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​കീ​ക​രി​ച്ച​ത് . മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് ടോ​പ്പെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത് . രോഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ച് പേ​ര്‍ മും​ബൈ സ്വ​ദേ​ശി​ക​ളും മ​റ്റ് മൂ​ന്ന് പേ​ര്‍ പൂ​നെ, താ​നെ, മി​ര ബ​യാ​ന്ത​ര്‍ സ്വ​ദേ​ശി​ക​ളു​മാ​ണ്.

മഹാരാഷ്ട്രയില്‍ 4000ത്തോളം പേരാണ് സമീപകാലത്ത് യു.കെയില്‍ നിന്ന് എത്തിയത്. ഇവരില്‍ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ എട്ട് പേരിലാണ് പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്.പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യു.കെയില്‍ നിന്നെത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ തന്നെ ക്വാറന്‍റീന്‍ ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.