മലപ്പുറം പന്താവൂർ ഇർഷാദ് കൊലക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനും കൊല നടത്തിയ വീട്ടിലും തെളിവ് എടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ആറ് മാസം പൂക്കരത്തറയിലെ കിണറ്റിൽ പ്രതികൾ ഒളിപ്പിച്ച മൃത്‌ദേഹം കണ്ടെത്തിയതോടെ നിർണായക വഴിത്തിരിവിലേക്കാണ് കേസ് നിങ്ങുന്നത്. ഇന്നലെ വൈകിട്ടോടെ ലഭിച്ച മൃതദേഹം ഇർഷാദിന്റെതാണെന്ന് പ്രഥമികമായി ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി തൃശൂർ മെഡിക്കൽ കോളജിൽ ഇന്ന് നടക്കുന്ന പോസ്റ്റ്മാട്ടമായിരിക്കും ഈ കേസിൽ പ്രധാന തെളിവാകുക. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പ്രതികളുടെ മൊഴി പ്രകാരം നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്താനായ ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനും കൊല നടത്തിയ വീട്ടിലും തെളിവ് എടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി പ്രതികളെ പൊലീസ് കസ്റ്റഡിൽ ആവശ്യപ്പെട്ട് കോടതിയിൽ ഇന്ന് അപേക്ഷ സമർപ്പിക്കും.